Blog

2026 ജൂലൈ 9

ബംഗാളിലും ചർച്ചുകൾ ആക്രമിക്കപ്പെടുമ്പോൾ

Sangh Parivarwest BengalChurchHindu Jagaron Munch
Share:
ബംഗാളിലും ചർച്ചുകൾ ആക്രമിക്കപ്പെടുമ്പോൾ

ബംഗാളിൽ നിർമാണത്തിലിരിക്കുന്ന ചർച്ചിന് നേരെ ആക്രമണം:
കൊൽക്കത്തക്ക് സമീപം സുഭാഷ് ഗ്രാം മേഖലയിലെ ഭുരി ബോട്ട് തോലയിൽ നിർമ്മാണത്തിലിരിക്കുന്ന ക്രിസ്ത്യൻ ദേവാലയത്തിനു നേരെ സംഘപരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ചർച്ചിൻ്റെ ഗോവണിയും 3 കുരിശുകളും തകർത്തു. നിർമ്മാണത്തിലിരിക്കുന്ന രണ്ട് തൂണുകളും
അക്രമികൾ തകർത്തു.
ഞായറാഴ്ച മൂന്നുമണിയോടു കൂടിയാണ് നൂറോളം വരുന്ന അക്രമികൾ ചർച്ചിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ചർച്ചിന്റെ വാതിലുകളും ജനലുകളും അക്രമി സംഘം തകർത്തു. അകത്തു കയറിയ അക്രമികൾ പെയിൻറിങ് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെയും ഭീഷണിപ്പെടുത്തി. ഹിന്ദു ജാഗരൻ മഞ്ച് സിന്ദാബാദ് എന്ന് വിളിച്ചുകൊണ്ടാണ് അക്രമികൾ അഴിഞ്ഞാടിയത്.
പ്രദേശത്തെ ക്രിസ്‌ത്യാനികൾ ബംഗാളി ഹിന്ദുക്കൾ ധരിക്കുന്ന ശാഖാപോലയും സിന്ദൂറും ഉപയോഗിക്കാൻ പാടില്ലെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. പരമ്പരാഗതമായി ബംഗാളികൾ ധരിക്കുന്ന ആചാര ചിഹ്നങ്ങൾ എങ്ങനെ ഒരു മതത്തിൻ്റെത് മാത്രമാകുമെന്ന് ക്രിസ്ത്യാനികൾ ചോദിക്കുന്നു.
പ്രദേശത്തെ ക്രിസ്തീയ സമൂഹം നൽകിയ പരാതിയെ തുടർന്ന് സോണാർ പൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസന്വേഷണം തുടങ്ങി. ക്രിസ്ത്യാനികൾ പ്രദേശത്ത് മതപരിവർത്തനം നടത്തുന്നു എന്നും അവർ ഹിന്ദു ആചാരപരമായ സിന്ദൂരവും ശാഖാ പോലയും ഉപയോഗിക്കുന്നു ഹിന്ദു ജാഗ്രൻ മഞ്ചിന്റെ പ്രകോപനത്തിന് കാരണം. പോലീസ്മൂന്നോളം പേരെ അറസ്റ്റ് ചെയ്തെങ്കിലും ഹിന്ദു ജാഗരൺ മഞ്ചിന്റെ സമ്മർദ്ദത്തെ തുടർന്ന് പിന്നീട് വിട്ടയച്ചു. സമ്പൂർണ്ണ സമാധാനം നിലനിന്നിരുന്ന
പശ്ചിമബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ അക്രമ സംഭവങ്ങൾ വ്യാപകമാണ് . തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ നിരന്തരമായി ആക്രമണങ്ങൾ ആവർത്തിക്കപ്പെടുകയാണ് . ഇന്നലെ മമത ബാനർജി ഹൈക്കോടതി അനുമതിയോടെ നടത്തിയ റാലിക്ക് നേരെയും വ്യാപകമായി ആക്രമണം ഉണ്ടായി. പോലീസ് വെറും കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു.