2026 ഓഗസ്റ്റ് 4
ഫ്രഷ്കട്ട് : കബളിപ്പിക്കൽ അവസാനിപ്പിക്കണം:
ഫ്രഷ്കട്ട് : കബളിപ്പിക്കൽ അവസാനിപ്പിക്കണം
ഫ്രഷ് കട്ട് മാലിന്യങ്ങൾ ഇരുതുള്ളിപ്പുഴയിൽ കലർന്ന് സമീപപ്രദേശങ്ങളിലെ കുടിവെള്ളം മലിനീകരിക്കപ്പെടുന്നതിനാൽ സമീപവാസികൾക്ക് ടാങ്കറുകളിൽ അടിയന്തരമായിശുദ്ധജലം എത്തിക്കണം. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും എംഎൽഎയും കട്ടിപ്പാറ ഗ്രാമപഞ്ചായത്തും ജനങ്ങളെ കബളിപ്പിച്ച് വിഷയം പരസ്പരം തട്ടി കളിക്കുകയാണ്. ഇന്നലെ യുഡിഎഫ് ഭരിക്കുന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് അടിയന്തരമായി സ്റ്റോപ് മെമ്മോ കൊടുക്കാൻ എംഎൽഎ പരസ്യമായി നിർദ്ദേശിച്ചെങ്കിലും കമ്പനി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. നിയമസഭാ സമിതി തയ്യാറാക്കിയ റിപ്പോർട്ട് സെക്രട്ടറിയേറ്റിലും നിയമസഭയിലും ഉണ്ടെന്നിരിക്കെ പുതിയ സമിതിയെ വെക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇതുവരെ അത്തരമൊരു സമിതി രൂപീകരിച്ചിട്ടു പോലുമില്ല. ജനങ്ങളെ കബളിപ്പിക്കാൻ മുഖ്യമന്ത്രി, എംഎൽഎമാർ സ്വൈര്യം തരുന്നില്ല എന്ന് പറഞ്ഞ് നാടകം കളിക്കുകയാണ്. ചില മന്ത്രിമാരുടെയും എംഎൽഎമാരുടെയും ബന്ധുക്കളാണ് കമ്പനിയുടെ ഉടമകൾ . യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് ഫ്രഷ് കട്ട് പൂട്ടിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ മൗനം പാലിക്കുകയാണ്. കുടിവെള്ളവും ശുദ്ധജലവും ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്. അതുറപ്പ് വരുത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. പ്രവർത്തിക്കാൻ സാധിക്കുന്നതിൽ കൂടുതൽ
മാലിന്യങ്ങൾ കൊണ്ടുവരുന്നത് അടിന്തരമായി തടയുകയും ജില്ലയുടെ മറ്റു സ്ഥലങ്ങളിൽ കൂടുതൽ സംസ്കരണ പ്ലാന്റുകൾ ആരംഭിക്കുകയും ചെയ്തു പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറവണം. ജില്ലയിലെയും ചുറ്റു പ്രദേശങ്ങളിലെയും മുഴുവൻ അറവുമാലിന്യങ്ങളുടെയും ദുർഗന്ധം കട്ടിപ്പാറ താമരശ്ശേരി ഓമശ്ശേരി പഞ്ചായത്തുകളിൽ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന രീതിയിൽ ഒരു കേന്ദ്രത്തിൽ മാത്രം സംസ്കരിക്കുന്നത് അവസാനിപ്പിക്കണം. പുഴയുടെ തീരത്ത് നിന്ന് ഫ്രഷ് കട്ട് കമ്പനി അടിയന്തരമായി മാറ്റി സ്ഥാപിക്കണം.